ആനകളുടെ എണ്ണം കുറയ്ക്കില്ല; തൃശൂർ പൂരം പതിവ് പോലെ നടത്തും

തൃശൂർ പൂരം മുഴുവന്‍ ചടങ്ങുകളോടെയും നടത്താൻ തീരുമാനം. ആനകളുടെ എണ്ണത്തിലും മാറ്റമുണ്ടാകില്ല. കുടമാറ്റത്തിന് പതിനഞ്ച് വീതം ആനകൾ ഉണ്ടാകും. ജനപങ്കാളിത്തം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നിയന്ത്രിക്കും. സാമ്പിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ വരെ എല്ലാം പതിവ് പോലെ നടക്കും. മാസ്ക് ധരിക്കാതെ പൂരപ്പറമ്പില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാകില്ല. സാമൂഹ്യ അകലവും കൃത്യമായി പാലിക്കണം.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനം. തൃശൂർ പൂരം മുൻ വർഷങ്ങളിലെതിനു സമാനമായി നടത്തണമെന്നായിരുന്നു തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെയും ഘടകപൂര ക്ഷേത്രങ്ങളുടെയും നിലപാട്. ഏപ്രിൽ 23നാണ് തൃശൂർ പൂരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *