ആദ്യദിന കലക്ഷനായി കബാലി വാരിക്കൂട്ടിയത് നാല്‍പത് കോടി രൂപ


ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ആദ്യദിന ബോക്‌സ് ഓഫീസ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ ആദ്യ വാര റിപ്പോര്‍ട്ടും പുറത്ത്. നാല്‍പത് കോടി രൂപയാണ് ആദ്യദിന കലക്ഷനായി കബാലി വാരിക്കൂട്ടിയത്. റിലീസ് ചെയ്ത ആദ്യ ആറുദിവസം കൊണ്ട് ചിത്രം 320 കോടി രൂപയാണ് കലക്ട് ചെയ്തത്. നിര്‍മാതാവ് കലൈപുലി എസ് താണുവാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കബാലിയുടെ ആഗോള കലക്ഷനാണിത്. ചെന്നൈയില്‍ നടന്ന കബാലിയുടെ വിജയാഘോഷത്തിലാണ് താണു കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.


കബാലി ഉറപ്പായും 500 കോടി കലക്ട് ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്. ആഗോള തലത്തില്‍ 70 കോടി രൂപയാണ് കബാലിയുടെ ആദ്യ ദിന കലക്ഷന്‍. ഇന്ത്യയില്‍ നിന്ന് 166.5 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. ആഗോള റിലീസ് വഴി 87.5 കോടി രൂപയും ചിത്രം കലക്ട് ചെയ്തു. അമേരിക്കയില്‍ നിന്ന് മൂന്ന് ദിവസം കൊണ്ട് 28 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം വാരിയത് 20.5 കോടി രൂപ. ഇതില്‍ ചെന്നൈ നഗരത്തിലെ മാത്രം കലക്ഷന്‍ ഏഴു കോടി രൂപയാണ്.100 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ചിത്രം റിലീസിന് മുമ്പെ സാറ്റ്‌ലൈറ്റ്, ഓഡിയോ അവകാശങ്ങള്‍ വിറ്റതുവഴി 220 കോടിയോളം സ്വന്തമാക്കിയിരുന്നു.




Sharing is Caring