ആഗസ്റ്റ് 20ന് തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് എല്‍ഡിഎഫ് ധര്‍ണ്ണ

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് 2010ലെ വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്തണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. 2015 നവംബര്‍ ഒന്നിന് പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ വരുന്നനിലയ്ക്ക് സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. അശാസ്ത്രീയമായ വിഭജനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപെട്ട് ആഗസ്റ്റ് 20ന് തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് എല്‍ഡിഎഫ് ധര്‍ണ്ണ സംഘടിപ്പിക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

അശാസ്ത്രീയമായ വാര്‍ഡ് വിഭജനവും മുനിസിപ്പിലാറ്റി, കോര്‍പ്പറേഷന്‍ വിഭജനങ്ങളും തെറ്റാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ തീരുമാനം ജനാധിപത്യവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്.

യുഡിഎഫില്‍ തന്നെ ഒരു വിഭാഗം എതിര്‍ത്തിട്ടും ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ താത്പര്യത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ വിഭജനം റദ്ദാക്കിയ നടപടി കോടതിയില്‍ ചോദ്യം ചെയ്യുന്നത്. അധികാരവികേന്ദ്രീകൃത പ്രക്രിയയെ തകര്‍ക്കാനുള്ള ഇത്തരത്തിലുള്ള നീക്കം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ അംഗീകരിക്കില്ല.എല്‍ഡിഎഫ് യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വൈക്കം വിശ്വന്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *