ആംബുലന്‍സും കാറും കൂട്ടിയിടിച്ച് വീട്ടമ്മയും,പേരമകളും മരിച്ചു


ആംബുലന്‍സും കാറും കൂട്ടിയിടിച്ച് വീട്ടമ്മയും, പേരമകളും മരിച്ചു. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മള്ളങ്കൈയിലെ യൂസഫ് ഹാജിയുടെ ഭാര്യ സുലൈഖ (60), സുലൈഖയുടെ മകള്‍ പരേതയായ കുബ്‌റ – മുഹമ്മദ് കുഞ്ഞി ദമ്പതികളുടെ മകളും മംഗളൂരു യേനപ്പോയ സ്‌കൂളിലെ പി.യു.സി വിദ്യാര്‍ഥിനിയുമായ മറിയം മുഫീദ (17) എന്നിവരാണ് മരിച്ചത്.


ഇന്നലെ വൈകുന്നേരം ആറോടെ ബന്തിയോട് മള്ളങ്കൈയിലാണ് അപകടം. കുമ്പളയില്‍ കുത്തേറ്റ യുവാവിനെയും കൊണ്ട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ജില്ലാ സഹകരണ ആശുപത്രിയുടെ ആംബുലന്‍സ് സുലൈഖയും കുടുംബവും സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.


ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തില്‍ പെട്ടവരെ കാറില്‍ നിന്നും പുറത്തെടുത്തത്. പരുക്കേറ്റവരെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സുലൈഖയും, മുഫീദയും മരിച്ചു. സുലൈഖയുടെ മൃതദേഹം മംഗളൂരുവിലെ യൂണിറ്റി ആശുപത്രിയിലും, മുഫീദയുടെ മൃതദേഹം എ.ജെ ആശുപത്രിയിലുമായി സൂക്ഷിച്ചിരിക്കുകയാണ്. നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്.



Sharing is Caring