ആംബുലന്‍സില്‍ ലൈംഗീകാതിക്രമം നേരിട്ട കോവിഡ് രോഗിയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു


കോട്ടയം: ആംബുലന്‍സില്‍ ലൈംഗീകാതിക്രമം നേരിട്ട കോവിഡ് രോഗിയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സയ്ക്കിടെയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമം.


പരീക്ഷ വിജയവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരിലാണ് ആത്മഹത്യാ ശ്രമമെന്നാണ് സൂചന. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ പെണ്‍കുട്ടിയെ ആറന്മുളയില്‍ നിന്ന് ആംബുലന്‍സില്‍ കൊണ്ടുപോകവേയാണ് വഴിമധ്യേ ഡ്രൈവര്‍ പീഡിപ്പിച്ചത്. പിന്നാലെ ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ അറസ്റ്റിലായി.



Sharing is Caring