ജമ്മു: അമര്‍നാഥ് തീര്‍ഥയാത്രയ്ക്കായി ആദ്യ സംഘം ജമ്മു കാഷ്മീരിലെ ഉധംപൂരിലെത്തി. ബുധനാഴ്ച രാവിലെയാണ് സംഘം ഉധംപൂരിലെത്തിയത്. കനത്ത സുരക്ഷയാണ് അമര്‍നാഥ് യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്.
സിആര്‍പിഎഫും പോലീസും ചേര്‍ന്നാണ് സുരക്ഷ ഒരുക്കുന്നത്. എല്ലാ സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയതായി സിആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ എ.വി. ചൗധാന് പറഞ്ഞു. ആത്യാധുനിക സാങ്കേതിക വിദ്യയും വാഹനങ്ങളുമാണ് സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി സൈനിക ശക്തി വര്‍ധിപ്പിച്ചുവെന്നും ചൗധാന് കൂട്ടിച്ചേര്‍ത്തു.
അതേസമയം അമര്‍നാഥ് തീര്‍ഥാടകരെ സ്വാഗതം ചെയ്ത് ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹുദീന്‍ രംഗത്തെത്തി. തീര്‍ഥാടകര്‍ തങ്ങളുടെ അതിഥികളാണെന്നും അതുകൊണ്ടാണ് അവരെ ആക്രമിക്കാന്‍ പദ്ധതിയില്ല. പിന്നെന്തിനാണ് തോക്കിന് മുനന്പില് സുരക്ഷയെന്നും ഹിസ്ബുള്‍ മുജാഹുദീന്‍ പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കി.കഴിഞ്ഞ വര്‍ഷം അമര്‍നാഥ് യാത്രക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ഭീകരാക്രമണത്തില്‍ എട്ട് തീര്‍ഥാടകര്‍ കൊല്ലപ്പെട്ടിരുന്നു.














