അ​മേ​രി​ക്ക​യി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ 970 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​വും മ​ര​ണ​സം​ഖ്യ​യും ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 970 പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. അ​മേ​രി​ക്ക​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 20 ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍.

ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം അ​മേ​രി​ക്ക​യി​ല്‍ 19,65,551 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​പ്പോ​ള്‍ രോ​ഗ​ബാ​ധി​ത​രാ​യു​ള്ള​ത്. മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,11,385 ആ​യി. 7,36,455 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​പ​റ​യും​വി​ധ​മാ​ണ്. ന്യൂ​യോ​ര്‍​ക്ക്-3,96,699, ന്യൂ​ജ​ഴ്സി-1,65,162, ഇ​ല്ലി​നോ​യി​സ്-1,25,915, കാ​ലി​ഫോ​ര്‍​ണി​യ-1,26,371, മ​സാ​ച്യു​സെ​റ്റ്സ്-1,02,557, പെ​ന്‍​സി​ല്‍​വേ​നി​യ-78,920, ടെ​ക്സ​സ്-73,286, മി​ഷി​ഗ​ണ്‍-63,539, ഫ്ളോ​റി​ഡ-61,488, മെ​രി​ലാ​ന്‍​ഡ്-56,770, ജോ​ര്‍​ജി​യ-50,621, ക​ണ​ക്ടി​ക​ട്-43,460, വി​ര്‍​ജീ​നി​യ-48,532, ലൂ​സി​യാ​ന-42,016, ഒ​ഹി​യോ-37,792.

മേ​ല്‍​പ​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​ര്‍. ന്യൂ​യോ​ര്‍​ക്ക്-30,372, ന്യൂ​ജ​ഴ്സി-12,082, ഇ​ല്ലി​നോ​യി​സ്-5,795, കാ​ലി​ഫോ​ര്‍​ണി​യ-4,557, മ​സാ​ച്യു​സെ​റ്റ്സ്-7,235, പെ​ന്‍​സി​ല്‍​വേ​നി​യ-5,969, ടെ​ക്സ​സ്-1,828, മി​ഷി​ഗ​ണ്‍-5,855, ഫ്ളോ​റി​ഡ-2,660, മെ​രി​ലാ​ന്‍​ഡ്-2,702, ജോ​ര്‍​ജി​യ-2,174, ക​ണ​ക്ടി​ക​ട്-4,038, വി​ര്‍​ജീ​നി​യ-1,453, ലൂ​സി​യാ​ന-2,918, ഒ​ഹി​യോ-2,363.

Spread the love

Leave a Reply

Your email address will not be published. Required fields are marked *