അ​മേ​രി​ക്ക​യി​ല്‍ ​കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 21.82 ല​ക്ഷം ക​ട​ന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തോ​തി​ല്‍ കാ​ര്യ​മാ​യ കു​റ​വി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 21.82 ല​ക്ഷം ക​ട​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 21,82,950 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

1,18,283 പേ​ര്‍ രോ​ഗ​ത്തേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞു. 8,89,866 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന 10 സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​നി പ​റ​യും വി​ധ​മാ​ണ്. രോ​ഗ​ബാ​ധി​ത​ര്‍ ന്യൂ​യോ​ര്‍​ക്ക്; 4,05,139, ന്യൂ​ജ​ഴ്സി- 1,69,804, കാ​ലി​ഫോ​ര്‍​ണി​യ- 1,55,601, ഇ​ല്ലി​നോ​യി​സ്- 1,33,016, മ​സാ​ച്യു​സെ​റ്റ്സ്- 1,05,690, ടെ​ക്സ​സ്- 91,380, പെ​ന്‍​സി​ല്‍​വാ​നി​യ- 83,689, ഫ്ളോ​റി​ഡ- 77,326, മി​ഷി​ഗ​ണ്‍- 66,085, മെ​രി​ലാ​ന്‍​ഡ്- 62,032.

കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​ര്‍ ന്യൂ​യോ​ര്‍​ക്ക്; 30,952, ന്യൂ​ജ​ഴ്സി- 12,782, കാ​ലി​ഫോ​ര്‍​ണി​യ- 5,119, ഇ​ല്ലി​നോ​യി​സ്- 6,326, മ​സാ​ച്യു​സെ​റ്റ്സ്- 7,647, ടെ​ക്സ​സ്- 2,016, പെ​ന്‍​സി​ല്‍​വാ​നി​യ- 6,322, ഫ്ളോ​റി​ഡ- 2,941, മി​ഷി​ഗ​ണ്‍- 6,017, മെ​രി​ലാ​ന്‍​ഡ്- 2,947.

Spread the love

Leave a Reply

Your email address will not be published. Required fields are marked *