ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേഷ്ടാവായി മുന്‍ വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖാരെയെ നിയമിച്ചു. രണ്ട് വര്‍ഷമാണ് കാലാവധി. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കീഴിലുളള നിയമനകാര്യ വിഭാഗം സെക്രട്ടറി ദീപ്തി ഉമാശങ്കറാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ 2020ലെ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നതിലും വാര്‍ത്താവിതരണ മന്ത്രാലയത്തില്‍ ഡിജിറ്റല്‍ മീഡിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലും പ്രധാന പങ്കുവഹിച്ചു.മോദിയുടെ കീഴില്‍ ഒരുകാലത്ത് മാനവിക വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ, സ്കൂള്‍ വകുപ്പുകളുടെയും വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ യും നേതൃത്വം വഹിച്ചിരുന്ന സെക്രട്ടറിമാരില്‍ ഒരാളാണ് ഇദ്ദേഹം.
The post അമിത് ഖാരെ പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിതനായി