അ​ഭി​മ​ന്യു സ്മാ​ര​കം അ​ന​ധി​കൃ​തമെന്ന് സർക്കാർ ഹൈകോടതിയിൽ

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ അ​ഭി​മ​ന്യു സ്മാ​ര​കം അ​ന​ധി​കൃ​ത​മാ​ണെ​ന്ന വാദവുമായി കേരള സ​ര്‍​ക്കാ​ര്‍ ഹൈക്കോടതിയില്‍ . എ​സ്‌എ​ഫ്‌ഐ സ്മാ​ര​കം നി​ര്‍​മി​ച്ച​തി​ന് ശേ​ഷ​മാ​ണ് കോ​ള​ജ് ഗ​വേ​ണിം​ഗം കൗ​ണ്‍​സി​ലി​നെ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മീ​പി​ച്ച​തെ​ന്നും ഇ​ത് ശരിയായ രീതിയല്ലെന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ ബോധ്യപ്പെടുത്തി . അ​ഭി​മ​ന്യു​വി​ന് സ്മാ​ര​കം സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സര്‍ക്കാരിന്റെ വിശദീകരണം.

വിദ്യാര്‍ത്ഥിയുടെ സ്മാ​ര​ക​ത്തി​ന് അ​നു​മ​തി​യു​ണ്ടോ എ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് എ​ന്താ​ണെ​ന്നും വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. കാ​മ്ബ​സി​ല്‍ വി​ദ്യാ​ര്‍​ഥി നേ​താ​ക്ക​ളു​ടെ സ്മാ​ര​കം നി​ര്‍​മി​ക്കാ​ന്‍ അ​വ​കാ​ശ​മി​ല്ലെ​ന്ന് വി​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ളാ​യ കെ.​എം. അം​ജി​ത്ത്, കാ​ര്‍​മ​ല്‍ ജോ​സ് എ​ന്നി​വ​ര്‍ ഹൈ​ക്കേ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെ സ​മീ​പി​ച്ചി​രു​ന്നു. ഈ ​ഹ​ര്‍​ജി പ​രി​ഗ​ണി​ക്കുന്നതിനിടയിലാണ് സ്റ്റേ​റ്റ് അ​റ്റോ​ര്‍​ണി കോ​ട​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വി​ശ​ദീ​ക​രി​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *