അ​ഭി​ന​യ​ക​ല​യി​ല്‍ സ​ര്‍​ഗ​ധ​ന്യ​ത തെ​ളി​യി​ച്ച അ​സാ​മാ​ന്യ പ്ര​തി​ഭ; മോ​ഹ​ന്‍​ലാ​ലി​ന് പി​റ​ന്നാ​ളാ​ശം​സ​യു​മാ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന് അ​റു​പ​താം പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​ന് പി​റ​ന്നാ​ളാ​ശം​സ​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​ഭി​ന​യ​ക​ല​യി​ല്‍ സ​ര്‍​ഗ​ധ​ന്യ​ത തെ​ളി​യി​ച്ച അ​സാ​മാ​ന്യ പ്ര​തി​ഭ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍. നൂ​റു​ക​ണ​ക്കി​നു ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​മ​ന​സ്സു​ക​ളി​ല്‍ അ​ന​ശ്വ​ര​മാ​യ സ്ഥാ​ന​മാ​ണ് അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ള്ള​ത്. വൈ​വി​ധ്യം നി​റ​ഞ്ഞ​തും ജീ​വ​സു​റ്റ​തു​മാ​ണ് ആ ​ക​ഥാ​പാ​ത്ര​ങ്ങ​ള്‍. ഈ ​ഷ​ഷ്ടി​പൂ​ര്‍​ത്തി ഘ​ട്ട​ത്തി​ല്‍ എ​ല്ലാ​വി​ധ ആ​യു​രാ​രോ​ഗ്യ സൗ​ഖ്യ​വും നേ​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

അ​ഭി​ന​യ​ക​ല​യി​ല്‍ സ​ര്‍​ഗ​ധ​ന്യ​ത തെ​ളി​യി​ച്ച അ​സാ​മാ​ന്യ പ്ര​തി​ഭ​യാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ മോ​ഹ​ന്‍​ലാ​ല്‍. നൂ​റു​ക​ണ​ക്കി​നു ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​മ​ന​സ്സു​ക​ളി​ല്‍ അ​ന​ശ്വ​ര​മാ​യ സ്ഥാ​ന​മാ​ണ് അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ള്ള​ത്. വൈ​വി​ധ്യം നി​റ​ഞ്ഞ​തും ജീ​വ​സ്സു​റ്റ​തു​മാ​ണ് ആ ​ക​ഥാ​പാ​ത്ര​ങ്ങ​ള്‍. ഏ​തു​ത​രം ക​ഥാ​പാ​ത്ര​മാ​യാ​ലും അ​തി​ല്‍ ലാ​ലി​ന്‍റെ​താ​യ സം​ഭാ​വ​ന​യു​ണ്ടാ​കും. ഭാ​വം​കൊ​ണ്ടും രൂ​പം​കൊ​ണ്ടും ശ​ബ്ദം​കൊ​ണ്ടും പ്രേ​ക്ഷ​ക​മ​ന​സ്സി​ല്‍ ആ ​ക​ഥാ​പാ​ത്രം നി​റ​ഞ്ഞു​നി​ല്‍​ക്കു​ക​യും ചെ​യ്യും. ഈ ​അ​സാ​ധാ​ര​ണ​ത്വ​മാ​ണ് മോ​ഹ​ന്‍​ലാ​ലി​നെ മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ന​ട​നാ​ക്കു​ന്ന​ത്.

ആ​പ​ത്‌​ഘ​ട്ട​ങ്ങ​ളി​ല്‍ സ​ഹ​ജീ​വി​ക​ളെ സ​ഹാ​യി​ക്കാ​നും ലാ​ല്‍ താ​ല്‍​പ്പ​ര്യം കാ​ണി​ക്കാ​റു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക്‌ 50 ല​ക്ഷം രൂ​പ​യാ​ണ് അ​ദ്ദേ​ഹം സം​ഭാ​വ​ന ന​ല്‍​കി​യ​ത്. പ്ര​ള​യ​കാ​ല​ത്തും ഇ​തേ നി​ല​യി​ല്‍ സ​ഹാ​യ​മെ​ത്തി​ക്കാ​ന്‍ അ​ദ്ദേ​ഹം ത​യാ​റാ​യി. ന​ട​ന​ക​ല​യി​ല്‍ കൂ​ടു​ത​ല്‍ ഉ​യ​ര​ങ്ങ​ള്‍ താ​ണ്ടാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ക്ക​ട്ടെ. ഈ ​ഷ​ഷ്ടി​പൂ​ര്‍​ത്തി ഘ​ട്ട​ത്തി​ല്‍ എ​ല്ലാ​വി​ധ ആ​യു​രാ​രോ​ഗ്യ സൗ​ഖ്യ​വും നേ​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *