അ​ന്ത​രി​ച്ച മു​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മാ സ്വ​രാ​ജി​ന് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച്‌ രാ​ജ്യം


ന്യൂ​ഡ​ല്‍​ഹി: അ​ന്ത​രി​ച്ച മു​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മാ സ്വ​രാ​ജി​ന് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച്‌ രാ​ജ്യം. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​ലോ​ക്സ​ഭാ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള തു​ട​ങ്ങി​യ​വ​ര്‍ സു​ഷ​മ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ല്‍ റീ​ത്ത് സ​മ​ര്‍​പ്പി​ച്ചു.


മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗ്, കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി,ബി​ജെ​പി ദേ​ശീ​യ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജെ.​പി.​ന​ദ്ദ, ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി മു​ലാ​യം സിം​ഗ് യാ​ദ​വ്, ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍, ബി​ജെ​പി നേ​താ​വ് എ​ല്‍.​കെ.​അ​ഡ്വാ​നി തു​ട​ങ്ങി​യ​വ​രും ആ​ദ​ര​മ​ര്‍​പ്പി​ച്ചു. രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​രാ​ണ് സു​ഷ​മ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ല്‍ ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച​ത്. രാ​വി​ലെ 11 വ​രെ​യാ​ണ് വ​സ​തി​യി​ല്‍ പൊ​തു​ദ​ര്‍​ശ​നം. 12 മു​ത​ല്‍ മൂ​ന്നു വ​രെ ബി​ജെ​പി ആ​സ്ഥാ​ന​ത്തും മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും. സം​സ്കാ​രം മൂ​ന്നു മ​ണി​ക്ക് ലോ​ധി റോ​ഡ് വൈ​ദ്യു​ത ശ്മ​ശാ​ന​ത്തി​ലാ​ണ് ന​ട​ക്കു​ക. ‌


ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സു​ഷ​മ​യു​ടെ അ​ന്ത്യം. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് അ​വ​രെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ എ​യിം​സി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.



Sharing is Caring