അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷം: ഇ​ന്ത്യ ചൈ​ന വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ ച​ര്‍​ച്ച ഇ​ന്ന് മോ​സ്കോ​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: അ​തി​ര്‍​ത്തി​യി​ല്‍ സം​ഘ​ര്‍​ഷം പു​ക​യു​ന്ന​തി​നി​ടെ ഇ​ന്ത്യ ചൈ​ന വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ ച​ര്‍​ച്ച ഇ​ന്ന്. ഏ​റെ നി​ര്‍​ണാ​യ​ക​മാ​യ ച​ര്‍​ച്ച​യാ​ണ് മോ​സ്കോ​യി​ല്‍ ന​ട​ക്കു​ന്ന​ത്. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്.​ജ​യ്ശ​ങ്ക​റും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ്യി​യും ക​ഴി​ഞ്ഞ ദി​വ​സം റ​ഷ്യ ന​ല്‍​കി​യ ഉ​ച്ച​വി​രു​ന്നി​ലും പ​ങ്കെ​ടു​ത്തി​രു​ന്നു.

അ​തി​ര്‍​ത്തി​യി​ല്‍ നി​ന്ന് സ​ന്പൂ​ര്‍​ണ പി·ാ​റ്റ​മി​ല്ലാ​തെ ഒ​രു ഒ​ത്തു​തീ​ര്‍​പ്പി​നും ഇ​ന്ത്യ ത​യ്യാ​റ​ല്ലെ​ന്ന് ച​ര്‍​ച്ച​യി​ല്‍ അ​റി​യി​ക്കും. പി·ാ​റ്റ​ത്തി​നു​ള്ള സ​മ​യ​ക്ര​മം തീ​രു​മാ​നി​ക്കാ​മെ​ന്ന നി​ര്‍​ദ്ദേ​ശ​വും വെ​ക്കും. പാം​ഗ്ഗോം​ഗ് തീ​ര​ത്തെ ഇ​ന്ത്യ​ന്‍ സൈ​നി​ക വി​ന്യാ​സം ഒ​ഴി​വാ​ക്ക​ണം എ​ന്നാ​കും ചൈ​നീ​സ് ആ​വ​ശ്യം. പ്ര​തി​രോ​ധ മ​ന്ത്രി​മാ​ര്‍​ക്കി​ട​യി​ലു​ള്ള ച​ര്‍​ച്ച​യും ക​ഴി​ഞ്ഞ ആ​ഴ്ച മോ​സ്കോ​യി​ല്‍ ന​ട​ന്നി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *