അസ്മിയയുടെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ

ബാലരാമപുരത്തെ മതവിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർത്ഥിനി മരിച്ച സംഭവം ഞെട്ടലുളവാക്കുന്നുവെന്ന് ഡിവൈഎഫ്ഐ. സംഭവത്തെ സംബന്ധിച്ച് കുടുംബം ഉന്നയിച്ച ആരോപണങ്ങളിൽ പോലീസ് സമഗ്ര അന്വേഷണം നടത്തണം.നിജസ്ഥിതി പുറത്തുകൊണ്ടുവരണം. കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഡിവൈഎഫ്ഐ കേരള ഫേസ്ബുക്കിൽ കുറിച്ചത്

തിരുവനന്തപുരം ബാലരാമപുരത്തെ അൽഅമീൻ എന്ന മതവിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിനി അസ്മിയ മോൾ (17) സ്ഥാപനത്തിലെ ലൈബ്രറിയിൽ തൂങ്ങി മരിച്ച സംഭവം ഞെട്ടലുളവാക്കുന്നു.

സംഭവത്തെ സംബന്ധിച്ച് കുടുംബം ഉന്നയിച്ച ആരോപണങ്ങളിൽ പോലീസ് സമഗ്ര അന്വേഷണം നടത്തണം. നിജസ്ഥിതി പുറത്തുകൊണ്ടുവരണം. കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ അധികൃതർ നടപടി സ്വീകരിക്കണം.

അതേസമയം ബാലരാമപുരത്തെ മതപഠനസ്ഥാപനത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട അസ്മിയയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഫലം പുറത്ത്. പതിനേഴുകാരി അസ്മിയയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അസ്മീയയുടേത് ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും ശക്തമായ അന്വേഷണം വേണമെന്നമുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *