അസമില്‍ റെയില്‍വേ അട്ടിറിക്കുളള ശ്രമം സൈന്യം തകര്‍ത്തു


ASSAM  ദിസ്പൂര്‍: അസമില്‍ റയില്‍വ അട്ടിമറിക്കുളള ശ്രമം   പൊലീസും      സൈന്യവും ചേര്‍ന്ന് പരാജയപ്പെടുത്തി. കാംടപൂര്‍ ലിബറേഷന്‍ ആര്‍മിയാണ് അട്ടിമറിക്ക് ശ്രമം നടത്തിയത്.കൊക്രാറിലെ രാധാപാരാ ഗ്രാമത്തിലൂടെയുള്ള റെില്‍വേ പാളം തകര്‍ക്കാന്‍ കാംടപൂര്‍ ലിബറേഷന്‍ ആര്‍മി ശ്രമിക്കുന്നതായുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറിയിപ്പിനെ തുടര്‍ന്ന് സൈന്യവും അസം പൊലീസും ചേര്‍ന്ന് കെഎല്‍ഒയുടെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. സൈന്യത്തിനെതിരെ ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരര്‍ മരിച്ചു.


 



Sharing is Caring