അസമില്‍ ബി.ജെ.പി നേതാവിന്‍റെ കാറില്‍ ഇവിഎം മെഷീന്‍; വീഡിയോ പുറത്ത്

അസമില്‍ ബിജെപി നേതാവിന്‍റെ കാറില്‍ നിന്ന് ഇവിഎം മെഷീന്‍ കണ്ടെടുത്തു. പത്താര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോളിന്‍റെ കാറില്‍ നിന്നാണ് ഇന്നലെ രാത്രി ഇവിഎമ്മുകള്‍ കണ്ടെത്തിയത്. അസമില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കാറിനുള്ളില്‍ നിന്ന് ഇംവിഎം മെഷീന്‍ കണ്ടെടുക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുന്നത്. നാട്ടുകാരാണ് കാര്‍ തടഞ്ഞുനിര്‍ത്തി കാറിന്‍റെ ഡിക്കിയില്‍ നിന്ന് ഇവിഎം മെഷീനുകള്‍ കണ്ടെത്തിയത്.

അസാമിലെ മാധ്യമപ്രവര്‍ത്തകനായ അതാനു ഭുയാനാണ് വീഡിയോ ട്വീവീഡിയോ പുറത്തുവന്നതോടെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബിജെപി അട്ടിമറി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇവിഎം മെഷീന്‍ കണ്ടെടുത്ത സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. അട്ടിമറിയിലൂടെ മാത്രമേ ബിജെപിക്ക് അസമില്‍ അധികാരത്തില്‍ എത്താനാകൂ എന്ന് കരുതുന്നതിനാലാണ് ഇവിഎമ്മില്‍ കൃത്രിമത്വം കാണിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.റ്റ് ചെയ്തിരിക്കുന്നത്. പത്താര്‍കണ്ഡിയിലെ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *