ഇരുവിഭാഗം വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് അലിഗഡ് മുസ്ളിം യൂണിവേഴ്സിറ്റിയില്‍ കലാപവും വെടിവെപ്പും. വെടിവെപ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. ഒരു പൂര്‍വ്വ വിദ്യാര്‍ഥി മേത്താബും മറ്റൊരാളുമാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷാന്തരീക്ഷമുള്ള സാഹചര്യത്തില്‍ യൂണിവേഴ്സിറ്റിയില്‍ കനത്ത കാവലാണ്ഏര്െപ്പടുത്തിയിട്ടുള്ളത്.
അസംഗഡ്, സംഭാല്‍ മേഖലകളില്‍ നിന്നുള്ള രണ്ടു വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. ശനിയാഴ്ച പാതിരാത്രിയിലാണ് സംഘര്‍ഷം തുടങ്ങിയത്. യൂണിവേഴ്സിറ്റിയിലെ മുംതാസ് ഹോസ്റ്റലിലെ മെഹ്സിന് എന്ന വിദ്യാര്‍ഥിയെ ശനിയാഴ്ച രാത്രിയില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ അക്രമിച്ചു. ഇവര്‍ ഇയാളുടെ മുറിയില്‍ തീയിടുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഹോസ്റ്റല്‍ അധികൃതേരാട് പരാതി പറയുകയും ചെയ്തു.

സംഭവം ക്ഷണ നേരത്തിനുള്ളില്‍ നാടൊട്ടുക്ക് പാട്ടാകുകയും ഈ വിദ്യാര്‍ഥിയുള്‍പ്പെടുന്ന സംഘവും അവരെ അനുകൂലിക്കുന്നവരും എത്തി തിരിച്ചടിക്കുകയുമായിരുന്നു. യൂണിവേഴ്സിറ്റിയില്‍ ഹോസ്റ്റല്‍ പ്രോക്ടറുടെ ഓഫീസിനു സമീപം ഏറ്റുമുട്ടിയ ഇരുവിഭാഗവും പരസ്പരം വെടിയുതിര്‍ക്കുകയും ചെയ്തു. ഈ വെടിവയ്പ്പിലാണ് മേത്താബ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ഇന്നലെ വൈകിട്ട് മരണമടഞ്ഞു.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തോക്കുകളും മറ്റായുധങ്ങളുമായി അക്രമത്തിന് ആസൂത്രണം ചെയ്താണ് ഇവര്‍ എത്തിയത്.












