അലപ്പോയില്‍ വിമത- സര്‍ക്കാര്‍ ബോംബിങ് വീണ്ടും: 49 പേര്‍ കൊല്ലപ്പെട്ടു


സിറിയന്‍ നഗരമായ അലപ്പോയില്‍ വിമത- സര്‍ക്കാര്‍ പോരാട്ടം ശക്തമാകുന്നു. ഇന്നു നടത്തിയ ഷെല്ലാക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയ്ക്കു വേണ്ടി ബ്രിട്ടീഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരീക്ഷണ വിഭാഗം അറിയിച്ചു.


അലപ്പോയിലെ വിമതരുടെ മേഖലയിലേക്ക് സര്‍ക്കാര്‍ സേന നടത്തിയ ആക്രമണത്തില്‍ 40 പേരാണ് കൊല്ലപ്പെട്ടത്. തിരിച്ച് സര്‍ക്കാര്‍ അധീന മേഖലയില്‍ വിമതര്‍ നടത്തിയ ബോംബിങില്‍ ഒന്‍പതു പേരും കൊല്ലപ്പെട്ടു. ഇരുസ്ഥലങ്ങളിലുമായി 22 പേര്‍ക്ക് പരുക്കേറ്റതായും വിവിധ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.


സിറിയയുടെ സാമ്പത്തിക ആസ്ഥാനമായ അലപ്പോയുടെ നിയന്ത്രണം കൈക്കലാക്കാനാണ് ഇരുകൂട്ടരും പരസ്പരം ആക്രമണം നടത്തുന്നത്.



Sharing is Caring