അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എം.എം ഹസന്‍


പീഡനക്കേസില്‍ എം വിന്‍സെന്റ് എം.എല്‍.എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. അറസ്റ്റിന്റെ പേരില്‍ എം വിന്‍സെന്റ് രാജിവെക്കില്ലെന്ന സൂചന നല്‍കുന്നതാണ് ഹസന്റെ പ്രതികരണം. വിന്‍സെന്റിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍
രംഗത്തെത്തിയിരുന്നു.
ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ എന്നിവരാണ് വിന്‍സെന്റിന്റെ രാജി ആവശ്യപ്പെട്ടത്.കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ മാത്രമെ എം വിന്‍സെന്റിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കൂ. വനിതാ പ്രവര്‍ത്തകര്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്രമുണ്ടെന്നും ഹസന്‍ വ്യക്തമാക്കി.




Sharing is Caring