അരുവിക്കരയില്‍ അഴിമതിപ്പണം ഒഴുകി നേടിയ വിജയമെന്ന് വിഎസ്, ജാതിമത ശക്തികളുടെ വിജയമെന്ന് പിണറായി

25-1435218136-pinarayi-vijayan-12തിരുവനന്തപുരം: അഴിമതിയിലൂടെ ഉണ്ടാക്കിയ പണം ഒഴുകിയാണ് യു ഡി എഫ് അരുവിക്കരയില്‍ ജയിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍ നടത്തിയ ന്യൂനപക്ഷ പ്രീണനം ബിജെപി മുതലെടുത്തുവെന്നും വി.എസ് പ്രതികരിച്ചു.

ജാതിമത ശക്തികളെ വിലയ്‌ക്കെടുത്താണ് അരുവിക്കരിയില്‍ യു ഡി എഫ് വിജയിച്ചതെന്നാണ് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രതികരിച്ചത്. അരുവിക്കരയുടെ മനസാണു കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കുമെന്നു വിചാരിക്കുന്നതു തെറ്റാണെന്നും തോല്‍വിയെക്കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു ചുമതലകള്‍ക്കു നേതൃത്വം നല്‍കിയതും പിണറായി വിജയനാണ്.

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം വിജയകുമാറിന്റെ പരാജയത്തെക്കുറിച്ചു പാര്‍ട്ടി വിശദമായി പഠിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. ജാതിമത ശക്തികളുടെ വിജയമാണു ശബരിനാഥിന്റെ വിജയമെന്ന് കോടിയേരിയും പറഞ്ഞു. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണു യു ഡി എഫ് വോട്ടുകള്‍ പിടിച്ചതെന്നും കോടിയേരി ആരോപിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *