ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പ്: വമ്പന്‍ ഭീരിപക്ഷത്തോടെ ജയലളിത ജയിച്ചു


jayallചെന്നൈ: ഉപതെരഞ്ഞെടുപ്പു നടന്ന തമിഴ്‌നാട്ടിലെ ആര്‍ കെ നഗറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയ്ക്ക് വന്‍ ഭൂരിപക്ഷത്തോടെ വിജയം. 1,51,252 വോട്ടുകളുടെ ഭൂരിപക്ഷമാണ് ജയക്കു ലഭിച്ചത്.


സി പി ഐയുടെ സ്ഥാനാര്‍ഥി സി. മഹേന്ദ്രനാണു രണ്ടാം സ്ഥാനത്ത്. ആകെ 9669 വോട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിനു നേടുവാന്‍ സാധിച്ചിരിക്കുന്നത്. ജയക്ക് ആകെ 1,60,921 വോട്ടുകളാണു ലഭിച്ചത്. മൂന്നാം സ്ഥാനത്ത് കെ ആര്‍ രാമസ്വാമിയാണ് എത്തിയത്. 4145 വോട്ടുകളാണ് രാമസ്വാമിക്ക് ലഭിച്ചത്.


ഡി എം കെ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു. ജൂണ്‍ 27നായിരുന്നു ആര്‍ കെ നഗറില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇന്ന് (30-06-2015) രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ ജയലളിത മികച്ച ഭൂരിപക്ഷത്തില്‍ മുന്നേറ്റം തുടരുകയായിരുന്നു.

തെരഞ്ഞെടുപ്പില്‍ വിജയിച്ച ജയലളിതയെ തമിഴ്‌നാട് ഗവര്‍ണര്‍ കെ. റോസയ്യ ആശംസകള്‍ അറിയിച്ചു. തന്നെ വിജയിപ്പിച്ച വോട്ടര്‍മാരോട് ജയലളിത നന്ദി പറഞ്ഞു. സംസ്ഥാനത്ത് 2016ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ വരാനിരിക്കുന്ന ഫലത്തിന്റെ സൂചനയാണ് തന്റെ മികച്ച വിജയമെന്ന് ജയലളിത പറഞ്ഞു.



Sharing is Caring