ചിത്രം: ഹിന്ദുസ്ഥാന്‍ ടൈംസ്
അയല്‍വാസിയായ ഭൂഉടമയുടെ ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയത് അവരുടെ കൗമാരക്കാനായ മകന്‍ പുറത്തുപറയുമോ എന്നുഭയന്ന് യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് മോഡിനഗറില്‍ ജൂണ്‍ 29നാണ് സംഭവം. മുറാദ്‌നഗറിലെ കരിമ്ബ് പാടത്ത് കഴുത്തറുത്ത നിലയിലാണ് പതിനാലുകാരന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ 30കാരനായ സുഭാഷ് കുമാര്‍ ആണ് പിടിയിലായത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ഒമ്ബത് മാസമായി കുട്ടിയുടെ വീടിനു സമീപമാണ് പ്രതി സുഭാഷ് കുമാര്‍ താമസിച്ചിരുന്നത്. ജൂണ്‍ 26ന് സുഭാഷിനേയും കുട്ടിയുടെ അമ്മയേയും ഒരു മുറിയില്‍ ഒരുമിച്ച് കുട്ടി കണ്ടിരുന്നു. ഇക്കാര്യം കുട്ടി പുറത്തുപറയുമോ എന്ന് ഭയന്ന് 29ന് പാടത്തേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
എന്നാല്‍ അന്വേഷണത്തിന്റെ തുടക്കത്തില്‍ ആരും സുഭാഷിനെ സംശയിച്ചിരുന്നില്ല. ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട തര്‍ക്കമായിരിക്കാം കാരണമെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. എന്നാല്‍ ഈ കുട്ടികളെ ചോദ്യം ചെയ്തതില്‍ നിന്ന് പോലീസിന് ഒരു വിവരവും കിട്ടിയില്ല. ഏഴു വയസ്സുകാരന്‍ മുതല്‍ 13കാരന്‍ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. അന്വേഷണത്തിനിടെയാണ് അമ്മയും അയല്‍വാസിയും തമ്മിലുള്ള അവിഹിത ബന്ധത്തെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. ഇതോടെ അന്വേഷണം സുഭാഷിനെ കേന്ദ്രീകരിച്ചായി.
അന്നേദിവസം മോഡി നഗറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്, കുട്ടി സുഭാഷിന്റെ സ്‌കൂട്ടിയുടെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നത് കണ്ടെത്തി. പട്ടം വാങ്ങിനല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയെ ഒപ്പംകൂട്ടിയത്. ജലാലാബാദില്‍ നിന്നും ചണച്ചാക്കും കത്തിയും വാങ്ങിയ ശേഷം ആളൊഴിഞ്ഞ കരിമ്ബ് പാടത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കഴുത്ത് അറക്കുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
ഒരു ഗ്യാസ് വിതരണ കമ്ബനിയിലെ സൂപ്പര്‍വൈസര്‍ ആണ് സുഭാഷ് കുമാര്‍. ഭാര്യയും മൂന്നു കുട്ടികളും ഇയാള്‍ക്കുണ്ട്. കുട്ടിയുടെ പിതാവ് ദിവസും ജോലിക്കായി ഡല്‍ഹിക്ക് പോകും. ഈ സമയം മുതലാക്കിയാണ് സുഭാഷ് കുട്ടിയുടെ അമ്മയുമായി ബന്ധം സ്ഥാപിച്ചത്. പതിവുപോലെ ക്രിക്കറ്റ് കളിയും കഴിഞ്ഞുവന്ന മകന്‍ അമ്മയെ സുഭാഷിന്റെ മുറിയില്‍ ജനാലയിലൂടെ കണ്ടു. ഇത് പുറത്തുപറയുമെന്ന് ഭയന്നാണ് കൊല നടത്തിയത്. കുട്ടിയുടെ അമ്മയ്ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നും പോലീസ് വ്യക്തമാക്കി.













