കുമ്ബസാര രഹസ്യം മറയാക്കി ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ പരാതിക്കാരിയായ യുവതിയെ തെളിവെടുപ്പിനായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ എത്തിച്ചു. ഹോട്ടല്‍ രേഖകളും മറ്റും വിവരങ്ങളും യുവതിയില്‍ നിന്നും അന്വേഷണ സംഘം നേരത്തെ ചോദിച്ചറിഞ്ഞിരുന്നു രുന്നു.
പ്രതികളിലൊരാളായ ഫാദര്‍ എബ്രഹാം വര്‍ഗീസ് യുവതിയെ പീഡിപ്പിച്ച കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പരാതിക്കാരിയെ നേരിട്ട് എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. 2016,17 വര്‍ഷങ്ങളില്‍ യുവതിയെ ഈ ഹോട്ടലില്‍ വെച്ച് ബലാത്സംഗത്തിനിരയാക്കി എന്നാണ് പരാതി. വൈദികനൊപ്പം യുവതി ഹോട്ടലില്‍ എത്തിയതിെന്റ രേഖകള്‍ നേരത്തെ യുവതിയുടെ ഭര്‍ത്താവ് അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പരാതി ശരിവെക്കുന്ന കൂടുതല്‍ രേഖകളും അന്വേഷണ സംഘം കണ്ടത്തി. അതിനാലാണ് പരാതിക്കാരിയെ നേരിട്ടെത്തിച്ച് ആദ്യ ഘട്ട തെളിവെടുപ്പ് നടത്തിയത്. അതിനിടെ ഒളിവില്‍ പോയ വൈദികര്‍ക്കായുള്ള തിരച്ചില്‍ അന്വേഷണസംഘം ഊര്‍ജിതമാക്കി. വൈദികരുടെ വീടുകളിലെത്തി അന്വേഷണസംഘം വിവരം ശേഖരിച്ചു. ഇവരുടെ ബന്ധുക്കള്‍ ഫോണില്‍ സംസാരിക്കുന്നുണ്ടോ എന്നും നിരീക്ഷിക്കുന്നുണ്ട്.
അതേസമയം, നാളെ ദേശീയ വനിതാ കമ്മീഷന്‍ തിരുവല്ലയിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായ ശേഷം മാത്രമേ പ്രതികളുടെ അറസ്റ്റ് ഉണ്ടാകുയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.













