അമ്മമഴവില്‍ മെഗാഷോ മെയ് ആറിന് തലസ്ഥാനത്ത്; ആവേശമാകാന്‍ സൂപ്പര്‍ താരങ്ങളും യുവതാരങ്ങളും


തിരുവനന്തപുരം: മലയാള സിനിമയുടെ താരസംഘടനയായ അമ്മ, മലബാര്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ഒരുക്കുന്ന അമ്മമഴവില്‍ മെഗാഷോ’ മെയ് 6ന് നടക്കും.തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മലയാള സിനിമയിലെ താരങ്ങള്‍ മാറ്റുരയ്ക്കും. സംവിധായകന്‍ സിദ്ദിഖാണ് ഷോ ഡയറക്ടര്‍. നടന്‍ ദിലീപ് ഷോയില്‍ പങ്കെടുക്കിലെന്ന് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


പരിപാടിയുടെ പാസുകള്‍ മാള്‍ ഓഫ് ട്രാവന്‍ കൂറില്‍ നടക്കുന്ന ട്രാവന്‍കൂര്‍ റാഫിള്‍ നറുക്കെടുപ്പിലൂടെ സമ്മാനമായി നല്‍കും. മെയ് 5 വരെ പാസുകള്‍ നല്‍കുന്നതാണ്.


മാള്‍ ഓഫ് ട്രാവന്‍കൂറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ട്രാവന്‍കൂര്‍ റാഫിളിന്റെ കൂപ്പണിന്റെ ആദ്യ വില്‍പന മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദ്, ടോണി ആന്‍ ഗൈയുടെ ഫ്രാഞ്ചൈസി ഉടമയും മുന്‍ മിസ് ചെന്നൈയുമായ സംയുക്ത കാര്‍ത്തികേയന് നല്‍കി ഉദ്ഘാടനം ചെയ്തു



Sharing is Caring