ഷുഹൈബ് വധത്തില്‍ പൊലീസ് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി


ന്യൂഡല്‍ഹി: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബ് വധക്കേസില്‍ പൊലീസ് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി. കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്നാവശ്യം തള്ളി.


സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിശദമായി പരിശോധിക്കും. പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാവുന്നതാണ്‌. സിബിഐ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കണം. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നവര്‍ വിഡ്ഢികളാണെന്നും സുപ്രീംകോടതി പറഞ്ഞു.




Sharing is Caring