അമേരിക്കയിൽ വിദ്യാർത്ഥികൾ മാസ്‌ക് ധരിക്കുന്നത് തുടരും

അമേരിക്കയിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സിഡിസി വൃത്തങ്ങൾ അറിയിച്ചു. വിദ്യാർത്ഥികൾക്കിടയിൽ കൊവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. സാമൂഹിക അകലം പാലിക്കലും ഉറപ്പാക്കണം.

അമേരിക്കയിലെ മുതിർന്ന പൗരന്മാർ മാസ്‌ക് ധരിക്കുന്നതിന് നിർബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. സാമൂഹിക അകലവും ഒഴിവാക്കിയിരുന്നു.

അധ്യാപർക്കും അനധ്യാപകർക്കും വാക്‌സിനേഷനും മാസ്‌ക് ധരിക്കലും നിർബന്ധമാക്കും. സ്‌കൂൾ ബസ്, ക്ലാസ് മുറികൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം ഉറപ്പാക്കണം. രാജ്യത്തെ എല്ലാ പൗരന്മാരും വാക്‌സിനേഷൻ പൂർത്തിയാക്കിയാൽ മാസ്‌ക് ധരിക്കൽ അടക്കമുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നും സിഡിസി അറിയിച്ചു. നിയമാനുസൃതമായി ആയിരിക്കും ഇവയെല്ലാം നടപ്പാക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *