അമേരിക്കയില്‍ സൈനിക വിമാനം തകര്‍ന്ന് 16 പേര്‍ കൊല്ലപ്പെട്ടു


അമേരിക്കന്‍ സൈനിക വിമാനം തകര്‍ന്നുവീണ് 16 പേര്‍ കൊല്ലപ്പെട്ടു. യുഎസിലെ മിസിസിപ്പി ഡെല്‍റ്റ പ്രദേശത്തുവച്ചാണ് സൈനിക യാത്രാ വിമാനം തകര്‍ന്നുവീണത്. എകെസി 130 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.


വിമാനം അപകടത്തില്‍ തകര്‍ന്നതോടെ സോയബീന്‍ പാടത്ത് സൈന്യം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വിമാനത്തില്‍ സഞ്ചരിച്ചിരുന്ന 16 പേരുടെ മൃതദേഹം കണ്ടെടുത്തതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നാണ് വിമാനം 20,000 അടി ഉയരത്തില്‍ വച്ച് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം വൈകിട്ട് നാല് മണിയ്ക്കായിരുന്നു സംഭവം. എന്നാല്‍ 16 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്നും ചില യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാനം തകര്‍ന്നുവീണതോടെ ഒരു തീഗോളമായി മാറുകയായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്.



Sharing is Caring