അമേരിക്കയില്‍ ഫുട്ബോള്‍ ആരാധകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് തിരുത്തി അറ്റ്ലാന്റ


എം എല്‍ എസിലെ അറ്റന്‍ഡന്‍സ് റെക്കോര്‍ഡ് തിരുത്തി അറ്റ്ലാന്റ. ഇന്ന് നടന്ന അറ്റ്ലാന്റയും ഡി സി യുണൈറ്റഡും തമ്മിലുള്ള സീസണിലെ അറ്റ്ലാന്റയുടെ ആദ്യ ഹോം മത്സരത്തിലാണ് എം എല്‍ എസ് അറ്റന്‍ഡന്‍സ് റെക്കോര്‍ഡ് അറ്റ്ലാന്റ തിരുത്തിയത്. 72035 ആള്‍ക്കാരാണ് ഇന്ന് അറ്റ്ലാന്റയുടെ സ്റ്റേഡിയത്തില്‍ എത്തിയത്.


അറ്റ്ലാന്റ അവരുടെ തന്നെ റെക്കോര്‍ഡ് ആണ് തിരുത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍ 71,874 പേരെത്തിയതായിരുന്നു ഇതുവരെയുള്ള എം എസ് എല്‍ റെക്കോര്‍ഡ്. ഒരു മത്സരത്തിലെ അറ്റന്റ്ഡസിന്റെ റെക്കോര്‍ഡും സീസണിലെ ശരാശരി അറ്റന്റ്ഡന്‍സ് റെക്കോര്‍ഡും അറ്റ്ലാന്റയ്ക്ക് തന്നെയാണ്.


ഇന്നലെ നടന്ന മത്സരത്തില്‍ അറ്റ്ലാന്റ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഡി സി യുണൈറ്റഡിനെ തോല്‍പ്പിച്ചു.



Sharing is Caring