അമേരിക്കയില്‍ നാശം വിതച്ച ഫ്‌ളോറന്‍സ് ചുഴലിക്കാറ്റില്‍ മരണം 32 ആയി; നദികള്‍ കരകവിഞ്ഞതോടെ റോഡുകളും വീടുകളും മുങ്ങി; നൂറുകണക്കിനാളുകളെ കാണാനില്ല

വാഷിങ്ടന്‍: യുഎസ് തീരത്ത് കനത്ത നാശം വിതച്ച ‘ഫ്‌ളോറന്‍സ്’ ചുഴലിക്കാറ്റിലും പ്രളയത്തിലും മരണം 32 ആയി. ചുഴലിക്കാറ്റ് ദുര്‍ബലമായെങ്കിലും പ്രളയക്കെടുതികള്‍ തുടരുന്നു. നോര്‍ത്ത് കാരലൈനയിലാണ് കനത്ത മഴയിലും പ്രളയത്തിലും ഏറ്റവും കൂടുതല്‍ നാശമുണ്ടായത്. എട്ടുപേരാണ് ഇവിടെ മരിച്ചത്.

നദികളെല്ലാം കരകവിഞ്ഞു. വീടുകളും റോഡുകളും മുങ്ങി. 7.61 ലക്ഷം വീടുകളില്‍ വൈദ്യുതിയില്ല. ഏറ്റവും കൂടുതല്‍ മഴ പെയ്തതും കാരലൈനയിലാണ്. ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും വീടുകളില്‍ തുടര്‍ന്നവരാണു വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയത്. ഹെലികോപ്റ്റര്‍ എത്തി 50 പേരെ രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനത്തിനു സഹായിക്കാന്‍ സൈന്യവും ഇറങ്ങിയിട്ടുണ്ട്.

വെള്ളം പൊങ്ങിയ റോഡുകളിലൂടെ വാഹനമോടിക്കുന്നതിനെതിരെ അധികൃതര്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, പ്രളയബാധിത മേഖലയിലെ കടകളില്‍ മോഷണശ്രമം നടത്തിയതിന് 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *