അമേരിക്കയിലെ മിസിസിപ്പിയില്‍ ഇന്ത്യന്‍ യുവാവ് വീടിനു മുന്നില്‍ വെടിയേറ്റു മരിച്ചു.ഇരുപത്തിയൊന്നുകാരനായ സന്ദീപ് സിംഗ് ആണ് മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചത്.
വീടിനു മുന്നില്‍ രണ്ട് പേരുമായി സംസാരിച്ചുകൊണ്ടിരിക്കവെ മുഖംമൂടി ധരിച്ചെത്തിയ ഒരാള്‍ സന്ദീപിന്റെയും സുഹൃത്തുക്കളുടെയും പണവും ഫോണും തട്ടിപ്പറിച്ചെടുക്കാന്‍ ശ്രമിക്കുകയും ഇത് തടയാന്‍ ശ്രമിച്ച സന്ദീപിനു നേരെ മോഷ്ടാവ് വെടിയുതിര്‍ക്കുകയായിരുന്നു.

വയറിനു വെടിയേറ്റ സന്ദീപിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.













