അമേരിക്കയിലെ ദേവാലയത്തിന് മുമ്പിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു


അമേരിക്കയിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്ത് കൗമാരക്കാരനായ അക്രമി നടത്തിയ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒമ്ബത് പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് പിന്നീട് വെടിവച്ച്‌ കൊലപ്പെടുത്തി.


ന്യൂ മെക്സിക്കോയിലെ ഫാര്‍മിംഗ്ടണ്‍ മേഖലയിലാണ് സംഭവം നടന്നത്. പ്രദേശത്തെ ഫസ്റ്റ് ചര്‍ച്ച്‌ ഓഫ് ക്രൈസ്റ്റ് സയന്‍റിസ്റ്റ് എന്ന പ്രൊട്ടസ്റ്റന്‍റ് ദേവാലയത്തിന് മുമ്ബില്‍ വച്ചാണ് വെടിവയ്പ്പ് നടന്നത്. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തിയ 18 വയസുകാരനായ അക്രമി പൊടുന്നനേ ജനങ്ങള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.


സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാര്‍ക്ക് നേരെയും ഇയാള്‍ ആക്രമണം നടത്തി. പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങളോ ആക്രമണത്തിനുള്ള കാരണമോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.



Sharing is Caring