പുതിയ ഡെറ്റ് ഫണ്ടായ ഐസിഐസിഐ പ്രു കോണ്‍സ്റ്റന്‍റ് മച്യൂരിറ്റി ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ഉപഭോക്താക്കള്‍ക്ക് നിലവിലെ ഉയര്‍ന്ന പലിശ നിരക്കില്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ ലോക്കു ചെയ്യാന്‍ സൗകര്യം നല്‍കുന്നതും ദീര്‍ഘകാല സമ്പത്തു സൃഷ്ടിച്ച് സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നതിന് പുതിയ ഡെറ്റ് ഫണ്ടായ ഐസിഐസിഐ പ്രു കോണ്‍സ്റ്റന്‍റ് മച്യൂരിറ്റി ഫണ്ട് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് അവതരിപ്പിച്ചു.

ലൈഫ് ഇന്‍ഷൂറന്‍സ് മേഖലയില്‍ നിന്നുള്ള ഇത്തരത്തിലെ ആദ്യ ഫണ്ടായ ഇത് നിലവിലുള്ള പലിശ നിരക്കു രീതിയില്‍ നിക്ഷേപിക്കാനുള്ള മികച്ച അവസരമാണ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്. പലിശ നിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുമ്പോള്‍ പലിശ നിരക്കിലുണ്ടാകുന്ന ഏത് ഇടിവും ഡെറ്റ് പദ്ധതികളെ ആകര്‍ഷകമായ ഒരു നിക്ഷേപ അവസരമാക്കി മാറ്റും. ഡെറ്റ് പദ്ധതികളും പലിശ നിരക്കുകളും തമ്മിലുള്ള എതിര്‍ ദിശയിലുള്ള ബന്ധമാണിതിനു കാരണം. പലിശ നിരക്കുകള്‍ താഴുമ്പോള്‍ ഇവയുടെ വില ഉയരുകയും ഇവയില്‍ നിക്ഷേപിച്ചിട്ടുളള നിക്ഷേപകര്‍ക്ക് നേട്ടമാകുകയും ചെയ്യും.

കമ്പനിയുടെ പതാകവാഹക യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍സ് (യൂലിപ്) പദ്ധതികളുമായുള്ള നിക്ഷേപത്തിനാണ് ഈ ഫണ്ട് ലഭ്യമായിട്ടുള്ളത്. ലൈഫ് പരിരക്ഷ, കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം, ദീര്‍ഘകാലത്തില്‍ സമ്പത്തു സൃഷ്ടിക്കാനുളള അവസരം തുടങ്ങിയവയാണ് യൂലിപ് പദ്ധതികള്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്. ഐസിഐസിഐ പ്രു കോണ്‍സ്റ്റന്‍റ് മച്യൂരിറ്റി ഫണ്ടിന്‍റെ യൂണിറ്റുകള്‍ 2023 മെയ് 15 മുതല്‍ വാങ്ങാം.

യൂലിപ്പിലുള്ള നിക്ഷേപങ്ങള്‍ വാര്‍ഷിക പ്രീമിയത്തിന്‍റെ 10 മടങ്ങ് ലൈഫ് ഇന്‍ഷുറന്‍സ് നല്‍കുന്നതാണെങ്കില്‍ 2.5 ലക്ഷം രൂപ വരയുള്ള വാര്‍ഷിക നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ നല്‍കുകയും കാലാവധി കഴിഞ്ഞു കിട്ടുന്ന തുക നികുതി വിമുക്തമായിരിക്കുകയും ചെയ്യും.

സ്ഥിര വരുമാന യൂലിപ് വിഭാഗത്തില്‍ ഇത്തരത്തില്‍ ഒരു പദ്ധതി അവതരിപ്പിക്കുന്ന ആദ്യ ഇന്‍ഷുറന്‍സ് സ്ഥാപനമായി മാറാന്‍ വഴിയൊരുക്കിയ സവിശേഷമായ ഈ ഡെറ്റ് പദ്ധതി പുറത്തിറക്കാന്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഫിക്സഡ് ഇന്‍കം വിഭാഗം മേധാവി അരുണ്‍ ശ്രീനിവാസന്‍ പറഞ്ഞു.

തങ്ങളുടെ ലിങ്ക്ഡ് സേവിങ്സ് പദ്ധതികളോടൊപ്പം ഐസിഐസിഐ പ്രു കോണ്‍സ്റ്റന്‍റ് മച്യൂരിറ്റി ഫണ്ട് ലഭ്യമാകും. നിലവിലെ ഉയര്‍ന്ന പലിശ നിരക്കിന്‍റെ നേട്ടം സ്വന്തമാക്കാനും ദീര്‍ഘകാലത്തേക്ക് നിക്ഷേപങ്ങള്‍ ലോക്കു ചെയ്യാനും ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതിയില്‍ പ്രീമിയം നിക്ഷേപിക്കാമെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രൊഡക്ട്സ് വിഭാഗം മേധാവി ശ്രീനിവാസ് ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *