അമിത് ഷാ രാജ്യസഭയിലേക്ക്


വരുന്ന രാജ്യസഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ മത്സരിക്കുമെന്ന് ബി.ജെ.പി. ഓഗസ്റ്റ് എട്ടിന് ഗുജറാത്തില്‍ നിന്നും മത്സരിക്കുന്ന രണ്ട് നേതാക്കളില്‍ ഒരാള്‍ അമിത് ഷാ ആയിരിക്കും.രാജ്യസഭയില്‍ അടുത്തമാസം കാലാധി പൂര്‍ത്തിയാക്കുന്ന സ്മൃതി ഇറാനിയായിരിക്കും മറ്റൊരു സ്ഥാനാര്‍ത്ഥിയെന്നും കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ വ്യക്തമാക്കി.
ഇന്ന് നടന്ന ബി.ജെ.പി പാര്‍ലമെന്ററി ഉന്നത തല യോഗത്തിലാണ് തീരുമാനം. മൂന്ന് സീറ്റുള്ള ഗുജറാത്തില്‍ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി പ്രഖ്യാപിച്ചിട്ടില്ല. മദ്ധ്യപ്രദേശില്‍ കേന്ദ്രമന്ത്രി അനില്‍ മാധവ് ദേവിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ സീറ്റൊഴിവിലേക്ക് ബി.ജെ.പി,ആദിവാസി നേതാവ് സംപാട്യ ഉയ്ക്‌ മത്സരിക്കും.




Sharing is Caring