‘അമിത് ഷായും യോഗി ആദിത്യനാഥും കേരള മോഡലിനെക്കുറിച്ച് വായിച്ചറിയണം’; ബിജെപിയെയും ആര്‍എസ്എസിനെയും പരിഹസിച്ച് രാമചന്ദ്രഗുഹ


ബിജെപിയുടെ ജനരക്ഷായാത്രയിലേക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊണ്ടുപോയതിനെ പരിഹസിച്ച് ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹ. ആദിത്യനാഥിനെ കേരളത്തില്‍ കൊണ്ടുപോകുന്നതിന് പകരം ആര്‍എസ്എസും ബിജെപിയും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോകണമെന്ന് രാമചന്ദ്രഗുഹ ട്വിറ്ററില്‍ കുറിച്ചു.


ചരിത്രകാരനായ റോബിന്‍ ജെഫ്രി കേരളമാതൃകയെക്കുറിച്ച് രചിച്ച പൊളിറ്റിക്‌സ്,വുമണ്‍, ആന്‍ഡ് വെല്‍ബെയിങ് എന്ന പുസ്തകവും അമിത് ഷായും ആദിത്യനാഥും വായിക്കുകയും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും ആ പുസ്തകത്തില്‍ നിന്നുളള പാഠങ്ങള്‍ നടപ്പാക്കുകയും വേണമെന്നും ഗുഹ വ്യക്തമാക്കുന്നു. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതിയില്‍ ശ്രീനാരായണ ഗുരുവിന്റെയും ക്രൈസ്തവ സഭയുടെയും ഹിന്ദു രാജാക്കന്മാരുടെയും കമ്മ്യൂണിസ്റ്റുകളുടെയും സംഭാവന ഉണ്ടെന്നും ജെഫ്രി പുസ്തകത്തില്‍ പറയുന്നതും ഗുഹ ചൂണ്ടിക്കാട്ടുന്നു.




Sharing is Caring