അഭിമന്യൂവിന്റെ കൊല ; എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്‌ നടത്തി


തിരുവനന്തപുരം: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥി അഭിമന്യൂ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്‌ നടത്തി. മാര്‍ച്ച്‌ പോലീസ് തടഞ്ഞു. എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്‌.


മാര്‍ച്ചിനിടെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ബിജെപിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളും നശിപ്പിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്. 20ഓളം വരുന്ന സംഘം കോളേജിലേക്ക് ആതിക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം.


സംഭവത്തെത്തുടര്‍ന്ന് രണ്ട് ക്യാമ്പസ്‌ ഫ്രണ്ടുകാര്‍ അറസ്റ്റിലായി. കോട്ടയം സ്വദേശി ബിലാല്‍, ഫോര്‍ട്ട്കൊച്ചി സ്വദേശി റിയാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്‌. ബിലാല്‍ കോട്ടയം സിഎംഎസ് കോളേജിലെ ക്യാമ്പസ്‌ ഫ്രണ്ട് ഭാരവാഹിയാണ്.



Sharing is Caring