അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ വളച്ചൊടിക്കുന്ന ചിലര്‍, അത് താത്പര്യമില്ല സോഷ്യല്‍ മീഡിയയെ കുറിച്ച് മഞ്ജു വാര്യര്‍

സോഷ്യല്‍ മീഡിയക്ക് തുടക്കകാലത്തെ അപേക്ഷിച്ച് വളരെ മാറ്റം വന്നിരിക്കുന്നു എന്ന് നടി മഞ്ജു വാര്യര്‍. എന്ത് അഭിപ്രായം പറഞ്ഞാലും അത് വളൊച്ചൊടിക്കുന്നു. അതിനാല്‍ പറയാനുദ്ദേശിക്കുന്നത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയാണ്. നിലവില്‍ സിനിമയുടെ പ്രമോഷന് വേണ്ടി മാത്രമാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതെന്നും മഞ്ജു വ്യക്തമാക്കി. ഫിലിം കംപാനിയന്‍ സൗത്തിലെ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്.

അതേസയം ചതുര്‍മുഖമാണ് അവസാനമായി റിലീസ് ചെയ്ത മഞ്ജു വാര്യര്‍ ചിത്രം. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ തിയറ്ററില്‍ നിന്ന് ചിത്രം പിന്‍വലിച്ചിരിക്കുകയാണ്. സണ്ണി വെയ്‌നും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ചിത്രമാണ് ചതുര്‍മുഖം. സിനിമ രഞ്ജിത്ത് കമല ശങ്കറും, സലില്‍ വിയുമ ചേര്‍ന്നാണ് സംവിധാനം ചെയ്തത്. ശ്യാമ പ്രസാദ്, അലന്‍സിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരുന്നു. മഞ്ജു വാര്യരുടെ 25 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ആദ്യമായി അഭിനയിക്കുന്ന ഹൊറര്‍ ചിത്രമാണ് ചതുര്‍മുഖം. ദി പ്രീസ്റ്റിന് മുമ്പാണ് ചതുര്‍മുഖം ചിത്രീകരിച്ചതെന്ന് മഞ്ജു പ്രസ് മീറ്റില്‍ വ്യക്തമാക്കിയിരുന്നു.

അഞ്ചര കോടി മുതല്‍ മുടക്കില്‍ വിഷ്വല്‍ ഗ്രാഫിക്‌സിന് പ്രാധാന്യം നല്‍കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആരാധകര്‍ ഇതുവരെ കാണാത്ത രീതിയിലുള്ള അഭിനയ രംഗങ്ങളാണ് മഞ്ജു ചിത്രത്തില്‍ കാഴ്ച്ചവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനമാണ് ആക്ഷന്‍ രംഗങ്ങള്‍. ചിത്രത്തലില്‍ മഞ്ജു ആദ്യമായി റോപ്പ് ഫൈറ്റ് ചെയ്യുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *