അഫ്​ഗാന്‍ അഭയാര്‍ഥികളുടെ പ്രശ്​നം പരിഹരിക്കാന്‍ കൂട്ടായ ഇടപെടലുണ്ടാവണമെന്ന്​ റഷ്യ

മോസ്​കോ: അഫ്​ഗാന്‍ അഭയാര്‍ഥികളുടെ പ്രശ്​നം പരിഹരിക്കാന്‍ കൂട്ടായ പരിശ്രമമുണ്ടാവണമെന്ന്​ റഷ്യ. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്​റോവാണ്​ ഇക്കാര്യം അറിയിച്ചത്​. ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ്​ അല്‍ താനിയുമായ​ുള്ള കൂടിക്കാഴ്ചക്കൊടുവില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ്​ ലാവ്​റോവിന്‍റെ പ്രഖ്യാപനം.

എത്രയും ​െ​പ​ട്ടെന്ന്​ പ്രശ്​നം പരിഹരിക്കണമെന്ന്​ റഷ്യ ആഗ്രഹിക്കുന്നത്​. ഇതിനായി എല്ലാ രാജ്യങ്ങളും ഇടപെടണമെന്നും ലാവ്​റോവ്​ ആവശ്യപ്പെട്ടു. താലിബാന്‍ അഫ്​ഗാനിസ്​താനില്‍ അധികാരം പിടിച്ചതോടെ നിരവധി പേരാണ്​ രാജ്യം വിടുന്നത്. യു.എന്‍ അഭയാര്‍ഥി ഹൈ കമ്മീഷണറുടെ റിപ്പോര്‍ട്ട്​ പ്രകാരം അടുത്ത നാല്​ മാസത്തിനുള്ളില്‍ അഫ്​ഗാനില്‍ നിന്നുള്ള 500,000 പേര്‍ അഭയാര്‍ഥികളായി മാറും.

നിലവില്‍ പതിനായിരക്കണക്കിനാളുകളാണ്​ അഫ്​ഗാനില്‍ നിന്ന്​ പലായനം ചെയ്​തു കഴിഞ്ഞു​. വരും മാസങ്ങളില്‍ പലായനം ചെയ്യുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുമെന്നാണ്​ യു.എന്‍ ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ കണാക്കാക്കുന്നത്​. അഫ്​ഗാനായി 12 മില്യണ്‍ യു.എസ്​ ഡോളറിന്‍റെ സഹായം നല്‍കണമെന്ന്​ വേള്‍ഡ്​ ഫുഡ്​ പ്രോഗ്രാം യു.എന്നിനോട്​ അഭ്യര്‍ഥിച്ചിരുന്നു. രാഷ്​ട്രീയമായ അനിശ്​ചിതാവസ്ഥയും തൊഴിലില്ലായ്​മയും സു​രക്ഷാ പ്രശ്​നങ്ങളും മൂലമാണ്​ അഫ്​ഗാനിസ്​താനില്‍ നിന്നുള്ളവര്‍ രാജ്യം വിടുന്നത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *