അഫ്ഗാനിൽ ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് യുഎൻ


അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നടത്തുന്ന ശക്തമായ ഇടപെടലിനെ പ്രശംസിച്ച് യു.എസ് ഭരണസമിതി അംഗം ജോണ്‍ സുള്ളിവന്‍. യുഎസും ഇന്ത്യയും അഫ്ഗാനിസ്ഥാനില്‍ മനുഷ്യത്വപരമായും സാമ്പത്തികപരമായും ഇടപെടുമെന്ന് ജോണ്‍ സുള്ളിവന്‍ വിദേശകാര്യ സെനറ്റ് കമ്മിറ്റിയോട് പ്രതിനിധിസഭ തുടങ്ങുന്നതിനു മുമ്പായാണ് ഇക്കാര്യം അറിയിച്ചത്.


ഇന്ത്യ 2001 മുതല്‍ ഇതുവരെ 300 കോടി രൂപ അഫ്ഗാനിസ്ഥാനിലേക്കായി നീക്കി വച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാനുള്ള കരാറില്‍ പോയ വര്‍ഷം ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. ഇത് അഫ്ഗാനിസ്ഥാന് മുതല്‍ക്കൂട്ടാകും. അതേസമയം പാക്കിസ്ഥാനുമായുള്ള പ്രശ്‌നം അഫ്ഗാന് രമ്യതയില്‍ പരിഹരിക്കാനായില്ലെങ്കിൽ ഈ പ്രവൃത്തികള്‍കൊണ്ട് അഫ്ഗാനിസ്ഥാന് ഗുണമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Sharing is Caring