അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്​ പരിഗണിക്കും

നടിയെ അക്രമിച്ച കേസില്‍ ദിലീപി​​െൻറ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്​ ഹൈകോടതി പരിഗണിക്കും. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.
നടിയെ അക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച് ദിലീപി​​െൻറ മാനേജറായ അപ്പുണ്ണിക്ക്​ വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തി​​െൻറ നിഗമനം. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവുമായി ഏലൂരില്‍ വെച്ച് അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതും പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ അപ്പുണ്ണിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം കേസില്‍ നിര്‍ണായകമാണ്.
നടിയെ ആക്രമിച്ചതി​​െൻറ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് അപ്പുണ്ണിക്ക് അറിവുണ്ടാകുമെന്നാണ്​ അന്വേഷണ സംഘം കരുതുന്നത്​. എന്നാൽ ഒളിവിൽ കളിയുന്ന അപ്പുണ്ണിയെ ഇതുവരെ കണ്ടെത്താൻ ​െപാലീസിനായിട്ടില്ല. അതിനാല്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേലുള്ള ഹൈകോടതി വിധി കേസ് അന്വേഷണത്തില്‍ നിര്‍ണായകമാണ്.
അതേസമയം, കേസില്‍ ദിലീപി​​െൻറ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്യുന്നത് തുടരുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി

Spread the love

Leave a Reply

Your email address will not be published. Required fields are marked *