നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം ദിലീപിന് അനുകൂലമാക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. താരങ്ങളുടെ സംഘടനയായ അമ്മ ഈ വിഷയത്തില്‍ കളിക്കുന്ന ഡബിള്‍ റോള്‍ കളി അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നേരത്തെ ആക്രമിക്കപ്പെട്ട നടിയെ സംബന്ധിച്ച് മോശം പരാര്‍ശം നടത്തിയ വ്യക്തിക്കള്‍ക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതി വിശദമായി പരിശോധിച്ച് നടപടി എടുക്കുമെന്ന് ജോസഫൈന്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ദിലീപ് അടക്കമുള്ള താരങ്ങള്‍ക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തു.

അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുകേഷും ഗണേഷ് കുമാറും സംസാരിച്ച രീതി തെറ്റാണ്. ജനപ്രതിനിധികള്‍ സാമൂഹ്യ പ്രതിബദ്ധത കാണിക്കണെമെന്നും ജോസഫൈന്‍ ചൂണ്ടിക്കാട്ടി.













