അന്തര്‍ വാഹിനിക്കായിതെരച്ചില്‍ തുടരുന്നു

ബ്യൂണസ് അയേഴ്സ് > 44 ജീവനക്കാരുമായി തെക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണാതായ അര്‍ജന്റീനയുടെ സമുദ്രാന്തര്‍വാഹിനിക്കായുള്ള തെരച്ചില്‍ തുടരുന്നു. നാസയുടെ പി3 എയര്‍ക്രാഫ്റ്റും തെരച്ചിലില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

കാണാതായ അരാസന്‍ ജുവാന്‍ അന്തര്‍വാഹിനിയില്‍നിന്ന് സിഗ്നലുകള്‍ ലഭിച്ചതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. ഏഴ് സാറ്റ്ലൈറ്റ് ഫോണുകള്‍ അന്തര്‍വാഹിനിയില്‍നിന്ന് ശനിയാഴ്ച ഉണ്ടായതായാണ് വിവരം. എന്നാല്‍, ഇതുമായി ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടു.

വ്യോമ- നാവിക വിഭാഗങ്ങള്‍ സംയോജിപ്പിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. ബ്രിട്ടനടക്കമുള്ള നിരവധി രാജ്യങ്ങളും തെരച്ചിലിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പെന്റഗോണിയന്‍ തീരത്തുനിന്ന് 432 കിലോമീറ്റര്‍ അകലെ തെക്കന്‍ അറ്റ്ലാന്റിക്കിലാണ് സമുദ്രാന്തര്‍വാഹിനി കാണാതായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *