അനധികൃത സ്വത്ത് സമ്പാദനം: നവാസ് ശെരീഫിനും മകള്‍ക്കും മേല്‍ കുറ്റം ചുമത്തി


പാനമ അഴിമതിക്കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച നവാസ് ശെരീഫിനുമേല്‍ പാക്ക് അഴിമതി വിരുദ്ധ കോടതി കുറ്റം ചുമത്തി. ഷെരീഫിനു പുറമെ മകള്‍ മറിയം, ഭര്‍ത്താവ് മുഹമ്മദ് സഫ്ദര്‍ എന്നിവര്‍ക്കു മേലും കുറ്റം ചുമത്തിയിട്ടുണ്ട്. ലണ്ടനിലെ ആഢംബര ഫഌറ്റുകളുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി.


സഫ്ദറും മറിയവും കോടതിയില്‍ നേരിട്ട് ഹാജരായെങ്കിലും നവാസ് ശെരീഫിനു വേണ്ടി അഭിഭാഷകനാണ് ഹാജരായത്. അര്‍ബുദരോഗബാധിതയായ ഭാര്യയെ കാണാന്‍ ബ്രിട്ടനിലേക്ക് പോകുന്നതിനാലാണ് ശെരീഫിന് നേരിട്ട് ഹാജരാകാന്‍ കഴിയാതിരുന്നത്.


പാനമ രേഖകളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പാക്ക് സുപ്രിം കോടതി ജൂലൈ 28ന് ആണു നവാസ് ശെരീഫിനെ അയോഗ്യനാക്കിയത്. ശെരീഫിനും കുടുംബാംഗങ്ങള്‍ക്കും ലണ്ടനില്‍ അനധികൃത സ്വത്തുക്കളുണ്ടെന്ന വിവരം പാനമ രേഖകളിലൂടെയാണ് പുറംലോകമറിഞ്ഞത്.



Sharing is Caring