അതിക്രമത്തിനിരയാകുന്ന സ്‌ത്രീകൾക്കും കുട്ടികൾക്കും‌‌ സൗജന്യ ടാക്‌‌സി

അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും യൂബർ ടാക്‌സിയിലൂടെ സൗജന്യയാത്രയ്ക്ക് അനുമതി നൽകിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ നിശ്ചയിക്കപ്പെടുന്ന പോയിന്റുകളിൽ വിവിധ സൈക്കോളജിക്കൽ, മെഡിക്കൽ, ലീഗൽ ആവശ്യങ്ങൾക്കും റെസ്‌ക്യൂ നടത്തുന്നതിനുമാണ് സൗജന്യയാത്ര. യൂബർ ടാക്‌സിയുടെ സിഎസ്ആർ പദ്ധതിയിലുൾപ്പെടുത്തിയാണിത്‌ നടപ്പാക്കുന്നത്. ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതനുസരിച്ചാകും യാത്രകളനുവദിക്കുക.

അഭയകിരണം പദ്ധതി: 1.42 ലക്ഷത്തിന്റെ ഭരണാനുമതി
അഭയകിരണം പദ്ധതിക്ക്‌ വനിത ശിശുവികസനവകുപ്പ് 1.42 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. സ്വന്തമായി വീടില്ലാത്ത വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസ ധനസഹായത്തിനുള്ള തുകയാണ് ഇത്‌. നേരത്തേ ധനസഹായം ലഭിക്കാത്ത ഇടുക്കി ജില്ലയിലെ നാല്‌ ഗുണഭോക്താക്കൾക്കും ആലപ്പുഴ ജില്ലയിലെ 26 ഗുണഭോക്താക്കൾക്കുമായാണ് തുക അനുവദിച്ചത്.എൽഡിഎഫ്‌ സർക്കാരാണ്പദ്ധതി ആരംഭിച്ചത്. പ്രതിമാസം 1000 രൂപയാണ്‌ ധനസഹായം. നിലവിലെ ഗുണഭോക്താക്കൾ ഉൾപ്പെടെ 900 ഗുണഭോക്താക്കൾക്കായി 99 ലക്ഷം രൂപയുടെ ധനഹായത്തിന്‌ നേരത്തേ ഭരണാനുമതി നൽകിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *