അണ്ണാ ഡി.എം.കെ ലയനം: ഒ.പി. എസിന് മുഖ്യമന്ത്രി സ്ഥാനമില്ല?


തമിഴ്നാട് മുന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിന് തല്‍സ്ഥാനം തിരികെ നല്‍കാന്‍ താല്‍പര്യമില്ലെന്ന നിലപാടുമായി ചില കാബിനറ്റ് അംഗങ്ങള്‍. സംസ്ഥാന ധനമന്ത്രി ഡി.ജയകുമാറാണ് ചില പ്രസ്താവനകളുമായി എത്തിയിരിക്കുന്നത്.


പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടി ഒരാള്‍ ത്യാഗം അനുഭവിക്കണമെങ്കില്‍ അത് താനാകാം. ഒ.പി.എസ് ഭാഗത്തിന് വേണ്ടി തന്റെ അധികാരം ഉപേക്ഷിക്കാം എന്നാണ് ജയകുമാര്‍ അഭിപ്രായപ്പെട്ടത്. മന്ത്രിസഭാംഗമായ ദിണ്ടിഗല്‍ സി ശ്രീനിവാസനാണ് ജയകുമാറിന്റെ പ്രസ്താവന കൂടുതല്‍ വ്യക്തമാക്കിയത്. എടപ്പാടി. കെ.പളനിസ്വാമി സര്‍ക്കാര്‍ അധികാര കാലാവധി പൂര്‍ത്തിയാക്കുമെന്നാണ് ശ്രീനിവാസ് വ്യക്തമാക്കിയത്. അതേസമയം ഒ.പി.എസ് വിഭാഗത്തിന് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നേരിട്ടുള്ള മറുപടി നല്‍കാതെ ധനമന്ത്രി ഒഴിഞ്ഞുമാറുകയും ചെയ്തിട്ടുണ്ട്.


തീരുമാനങ്ങള്‍ അനുസരിച്ച്‌,​ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും ഇ.പി.എസ് ക്യാന്പിന് തന്നെയായിരിക്കും. അതേസമയം ഒ.പി.എസ് വിഭാഗത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി ട്രഷറര്‍ സ്ഥാനവും ലഭിക്കും.

ചര്‍ച്ച പാനലിന് നേതൃത്വം നല്‍കുന്ന വൈദ്യലിംഗം ജനറല്‍ സെക്രട്ടറി ആകണമെന്നും ഇ.പി.എസ് മുഖ്യമന്ത്രിയാകണമെന്നുമാണ് തങ്ങളുടെ തീരുമാനമെന്നാണ് ഒരു അണ്ണാ ഡി.എം.കെ എം.പിയുടെ അഭിപ്രായം. അതേസമയം രണ്ട് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിമാരില്‍ ഒരു സ്ഥാനം ഒ.പി.എസിന് നല്‍കാനാണ് ഇ.പി.എസ് വിഭാഗം ആലോചിക്കുന്നത്. ഒ.പി.എസ് വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് മന്ത്രിസ്ഥാനവും ഇ. മധുസൂദനന് അദ്ധ്യക്ഷ സമിതി ചെയര്‍മാന്‍ സ്ഥാനവും നല്‍കാന്‍ ധാരണയുണ്ട്.



Sharing is Caring