അണ്ടല്ലൂരില്‍ സന്തോഷ് കൊല്ലപ്പെട്ടതിന് പിന്നില്‍ ബി ജെ പിക്കാരെന്ന് മന്ത്രി എം എം മണി

കണ്ണൂര്‍ അണ്ടലൂരിലെ സന്തോഷ് കൊല്ലപ്പെട്ടതിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരെല്ലെന്നും മറിച്ച് ബി.ജെ.പി പ്രവര്‍ത്തകരാണെന്നും വൈദ്യുതി മന്ത്രി എം.എം മണി. സി.പി.എമ്മുകാരാണ് കൊല നടത്തിയതെന്നത് പൊലീസിന്റെയും മാധ്യമങ്ങളുടെയും സൃഷ്ടിയാണ്. പൊലിസ് പലതും പറയുമെന്നും അതെല്ലാം വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബി.ജെ.പി വിടാന്‍ നീക്കം നടത്തുന്നതിനിടെയാണ് സന്തോഷ് കൊല്ലപ്പെട്ടത്. ഇത് മുന്‍കൂട്ടിക്കണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ഇയാളെ ഇല്ലാതാക്കിയതാവണം. അക്രമരാഷ്ട്രീയം നിരുത്സാഹപ്പെടുത്താന്‍ എല്ലാ കക്ഷികള്‍ക്കും ബാധ്യതയുണ്ട്. സി.പി.എമ്മിനെ ആക്രമിച്ച് ദേശീയ തലത്തില്‍ പ്രചാരവേല നടത്തുകയാണ് സംഘപരിവാര്‍. കേന്ദ്ര സര്‍ക്കാരിനെ സംഭവത്തില്‍ ഇടപെടീക്കുകയെന്നതാണ് അവരുടെ ലക്ഷ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *