അഡീ. ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു


അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് തൊഴില്‍വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തിയാണ് വിജിലന്‍സ് സംഘം ടോമിനെ ചോദ്യം ചെയ്യുന്നത്. ടോം ജോസിന്റെ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേടുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.


അന്വേഷണത്തെ ബാധിക്കാതിരിക്കാന്‍ ടോം ജോസിനെ സര്‍വീസില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. ടോം ജോസുമായി ബന്ധപ്പെട്ട അന്വേഷണം സുഹൃത്തും പ്രവാസി മലയാളി ഡോ അനിത ജോസിലേക്ക് നീങ്ങുകയാണ്. അനിത ജോസാണ് തന്റെ സാമ്പത്തിക സ്രോതസെന്നും മഹാരാഷ്ട്രയില്‍ ഭൂമി വാങ്ങാന്‍ അനിത ജോസാണ് തനിക്ക് ഒരു കോടിയിലേറെ രൂപ സഹായം നല്‍കിയതെന്നും ടോം ജോസ് നേരത്തേ പറഞ്ഞിരുന്നു.




Sharing is Caring