അട്ടപ്പാടി സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം – മന്ത്രി എ.കെ ബാലന്‍


തൃശൂര്‍: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച്‌ ആദിവാസി യുവാവിനെ മര്‍ദിച്ച്‌ കൊന്ന സംഭവത്തില്‍ മജിസ്ടേറ്റ് തലം അന്വേഷണം നടത്തുമെന്ന് പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍. ഇതിനായി മണ്ണാര്‍ക്കാട് മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട മധുവിന്‍റെ കുടുംബത്തിനെ സഹായിക്കാനുള്ള നടപടികള്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകും. ശനിയാഴ്ച അട്ടപ്പാടിയില്‍ താന്‍ നേരിട്ടെത്തും.


കേസില്‍ ഇത് വരെ മൂന്ന് പേര്‍ കസ്റ്റഡിയിലുണ്ട്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതൃകാപരമായ ശിക്ഷ തന്നെ പ്രതികള്‍ക്ക് നല്‍കും. ബാക്കി പ്രതികളെയും ഉടന്‍ പിടികൂടും. ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണ പ്രതിപക്ഷ ഭേദമെന്യേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കി.




Sharing is Caring