അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം


പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ ചാവടിയൂരിലെ പൊന്നി-പെരുമാള്‍ ദമ്പതിമാരുടെ ഒമ്പതു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പോഷകാഹാരക്കുറവല്ല മരണത്തിനുകാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.


മാര്‍ച്ച്‌ 23ന് കോട്ടത്തറയിലെ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് ജനനസമയത്ത് 2.200 കിലോ തൂക്കം ഉണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടില്‍ വെച്ചാണ് കുഞ്ഞ് മരിച്ചത്. മരണകാരണം വ്യക്തമല്ല.


മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാകാം മരണമെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയാല്‍ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂവെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്.



Sharing is Caring