അടുത്ത വര്‍ഷം ഏപ്രില്‍ കഴിഞ്ഞാല്‍ ചൈനയ്ക്കും പാകിസ്ഥാനും നെഞ്ചിടിപ്പേറും, രാജ്യസഭയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതിരോധ മന്ത്രി

ഫ്രാന്‍സില്‍ ഇന്ത്യ വാങ്ങുവാന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുള്ള റഫാല്‍ വിമാനങ്ങളെല്ലാം അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് രാജ്യസഭയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. ഇപ്പോള്‍ മൂന്ന് പ്രാവശ്യമായി പതിനൊന്ന് വിമാനങ്ങളാണ് ഫ്രാന്‍സ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുള്ളത്. 59,000 കോടി രൂപ ചിലവാക്കി 36 റഫാല്‍ ജെറ്റുകള്‍ വാങ്ങുവാനുള്ള കരാറാണ് ഫ്രാന്‍സുമായി ഇന്ത്യ ഒപ്പുവച്ചിട്ടുള്ളത്. ഫ്രഞ്ച് കമ്ബനിയായ ദസാള്‍ട്ട് ഏവിയേഷനാണ് റഫാല്‍ കോംബാറ്റ് വിമാനം നിര്‍മ്മിക്കുന്നത്.

2020 ജൂലൈ 29 നാണ് ഫ്രാന്‍സില്‍ നിന്നും ആദ്യ ബാച്ച്‌ റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. മൂന്ന് വിമാനങ്ങള്‍ വീതം രണ്ട് വട്ടമായിട്ട് പിന്നീട് കൈമാറി.രണ്ടും മൂന്നും ഘട്ടത്തില്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് നിര്‍ത്താതെ പറന്നാണ് ഇന്ത്യയിലെത്തിയത്. ഇതില്‍ മൂന്നാം ഘട്ടത്തിലെത്തിയ വിമാനങ്ങള്‍ക്ക് യു എ ഇയുടെ ആകാശത്തില്‍ ഇന്ധനം നിറയ്ക്കുവാനുള്ള ടാങ്കര്‍ വിമാനങ്ങള്‍ വിട്ടുനല്‍കിയ ആ രാജ്യത്തിന്റെ നടപടി ഏറെ ശ്രദ്ധേയമാവുകയും ചെയ്തിരുന്നു.
ഫ്രാന്‍സിലെ ഇസ്‌ട്രെസ് വ്യോമതാവളത്തില്‍ നിന്നുമാണ് ഈ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറന്നത്. എവിടെയും നിര്‍ത്താതെ 7000 കിലോമീറ്ററുകള്‍ പറന്ന് റഫാലുകള്‍ കരുത്ത് തെളിയിക്കുകയായിരുന്നു.

4.5 ജനറേഷന്‍ വിമാനമാണ് റാഫേല്‍, ഇതില്‍ ഏറ്റവും പുതിയ ആയുധങ്ങള്‍, മികച്ച സെന്‍സറുകള്‍, അതിനാല്‍ തന്നെ ഒരു പറക്കലില്‍ കുറഞ്ഞത് നാല് ദൗത്യങ്ങളെങ്കിലും നടത്തിയ ശേഷം തിരികെ ലാന്റ് ചെയ്താല്‍ മതിയാകും. ഓരേ സമയം ചൈനയേയും പാകിസ്ഥാനെയും നേരിടേണ്ട അവസ്ഥ രാജ്യത്തിനുണ്ടായാല്‍ റഫാലുകളാവും വ്യോമസേനയുടെ കുന്തമുനകളാവുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *