അടുത്ത ര​ണ്ട് ഞാ​യ​റാ​ഴ്ച​ക​ളി​ൽ ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണം; നൈറ്റ് കർഫ്യു ഇല്ല

​തിരു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്നു. അ​ടു​ത്ത ര​ണ്ട് ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ലോ​ക്ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം.

ജ​നു​വ​രി 23, 30 തീ​യ​തി​ക​ളി​ലാ​ണ് നി​യ​ന്ത്ര​ണം. ഈ ​ഞാ​യ​റാ​ഴ്ച​ക​ളി​ൽ അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​നാ​കു. എ​ന്നാ​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തും.

ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസുകളും, പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്‍ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല.

സ​ർ​ക്കാ​ർ / സ്വ​കാ​ര്യ സ്‌​ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ര​ണ്ടു വ​യ​സ്സി​നു താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ള്ള അ​മ്മ​മാ​ർ, കാ​ൻ​സ​ർ രോ​ഗി​ക​ൾ, തീ​വ്ര രോ​ഗ​ബാ​ധി​ത​ർ എ​ന്നി​വ​ർ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​ന​ത്തി​ലൂ​ടെ ജോ​ലി ചെ​യ്യാം. രോ​ഗ​മു​ള്ള​വ​ർ ഡോ​ക്‌​ട​ർ​മാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, മാ​ളു​ക​ൾ, ബീ​ച്ചു​ക​ൾ, തീം ​പാ​ർ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ൾ​ക്കൂ​ട്ടം ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡം കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ നി​ശ്ചി​ത മീ​റ്റ​റി​ന​ക​ത്ത് സാ​നി​റ്റൈ​സ​ർ ല​ഭ്യ​മാ​ക്ക​ണം.

നി​ല​വി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ അ​ഡ്‌​മി​റ്റ്‌ ആ​കു​ന്ന​വ​രു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പ് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​ക​ൾ​ക്ക് എ​ല്ലാ വ്യാ​ഴാ​ഴ്ച​ക​ളി​ലും ന​ൽ​കേ​ണ്ട​താ​ണ്. ഇ​തി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ജി​ല്ല​ക​ളെ എ, ​ബി, സി ​എ​ന്നി​ങ്ങ​നെ മൂ​ന്നാ​യി തി​രി​ക്കും. എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ഇ​ത് പ്ര​ഖ്യാ​പി​ക്കും.

എ ​കാ​റ്റ​ഗ​റി​യി​ൽ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, മ​ത-​സാ​മു​ദാ​യി​ക, രാ​ഷ്ട്രീ​യ, പൊ​തു പ​രി​പാ​ടി​ക​ൾ​ക്കും വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കും പ​ര​മാ​വ​ധി 50 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.ബി ​കാ​റ്റ​ഗ​റി​യി​ൽ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, മ​ത, സാ​മു​ദാ​യി​ക, രാ​ഷ്ട്രീ​യ, പൊ​തു പ​രി​പാ​ടി​ക​ൾ ഒ​ന്നും ത​ന്നെ അ​നു​വ​ദി​ക്കി​ല്ല. മ​ത​പ​ര​മാ​യ ആ​രാ​ധ​ന​ക​ൾ ഓ​ൺ​ലൈ​ൻ ആ​യി മാ​ത്രം ന​ട​ത്തേ​ണ്ട​താ​ണ്.

വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് പ​ര​മാ​വ​ധി 20 ആ​ളു​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.സി ​കാ​റ്റ​ഗ​റി​യി​ൽ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, മ​ത, രാ​ഷ്ട്രീ​യ, സാ​മു​ദാ​യി​ക, രാ​ഷ്ട്രീ​യ, പൊ​തു പ​രി​പാ​ടി​ക​ൾ ഒ​ന്നും ത​ന്നെ അ​നു​വ​ദി​ക്കി​ല്ല.

മ​ത​പ​ര​മാ​യ ആ​രാ​ധ​ന​ക​ൾ ഓ​ൺ​ലൈ​ൻ ആ​യി മാ​ത്രം ന​ട​ത്തേ​ണ്ട​താ​ണ്. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് പ​ര​മാ​വ​ധി 20 ആ​ളു​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. സി​നി​മ തീ​യേ​റ്റ​റു​ക​ൾ, സ്വി​മ്മിം​ഗ് പൂ​ളു​ക​ൾ, ജി​മ്മു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം അ​നു​വ​ദി​ക്കി​ല്ല.

ഇ​ന്ന​ത്തെ നി​ല പ്ര​കാ​രം എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ല​ക​ളാ​ണ് എ ​കാ​റ്റ​ഗ​റി​യി​ൽ വ​രു​ന്ന​ത്. പാ​ല​ക്കാ​ട്, ഇ​ടു​ക്കി, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് ജി​ല്ല​ക​ളാ​ണ് ബി ​കാ​റ്റ​ഗ​റി​യി​ൽ. സി ​കാ​റ്റ​ഗ​റി​യി​ൽ വ​രു​ന്ന ജി​ല്ല​ക​ൾ ഇ​പ്പോ​ൾ ഇ​ല്ല.

പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ അ​തി വേ​ഗ​ത​യി​ലാ​ണ് വ്യാ​പി​ക്കു​ന്ന​തെ​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്താ​കെ ന​ല്ല ജാ​ഗ്ര​ത ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. രോ​ഗ​ബാ​ധി​ത​ർ കൂ​ടു​ത​ലും വീ​ടു​ക​ളി​ലാ​ണ് എ​ന്ന​തി​നാ​ൽ ടെ​ലി​മെ​ഡി​സി​ൻ വ്യാ​പ​ക​മാ​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​തി​നാ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കും.

വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഗൃ​ഹ പ​രി​ച​ര​ണം ഉ​റ​പ്പു​വ​രു​ത്താ​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. വാ​ർ​ഡ്ത​ല സ​മി​തി​ക​ൾ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് രോ​ഗി​ക​ളു​ടെ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കും.

മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡം നി​ശ്ച​യി​ക്കും. റ​ഫ​ർ ചെ​യ്യു​ന്ന ഗു​രു​ത​ര രോ​ഗാ​വ​സ്ഥ​യി​ലു​ള്ള​വ​രെ മാ​ത്ര​മേ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളു. അ​വി​ടെ ഗു​രു​ത​ര അ​വ​സ്ഥ​യി​ൽ എ​ത്തു​ന്ന​വ​രെ മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​ർ കൂ​ടി പ​രി​ശോ​ധി​ക്കു​ന്ന നി​ല ഉ​റ​പ്പു വ​രു​ത്തും.

നേ​ര​ത്തെ കോ​വി​ഡ് ബ്രി​ഗേ​ഡി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച​വ​രെ ആ​വ​ശ്യാ​നു​സ​ര​ണം നി​യ​മി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പു വ​രു​ത്തും. 108 ആം​ബു​ല​ൻ​സു​ക​ളു​ടെ ഉ​പ​യോ​ഗം മി​ക​ച്ച രീ​തി​യി​ൽ ന​ട​പ്പാ​ക്കും.

പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ​പെ​ട്ട​വ​ർ​ക്ക് ന​ൽ​കു​ന്ന ഏ​ഴു ദി​വ​സ​ത്തെ സ്പെ​ഷ്യ​ൽ കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ക്കു​ക​യി​ല്ല. സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ അ​ട​ച്ചി​ടേ​ണ്ട​തി​ല്ല. അ​വി​ടെ ക്ല​സ്റ്റ​ർ രൂ​പ​പ്പെ​ട്ടാ​ൽ മാ​ത്രം അ​ട​ച്ചാ​ൽ മ​തി​യാ​കും. കോ​വി​ഡി​ത​ര രോ​ഗി​ക​ളു​ടെ കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ ക്ര​മീ​ക​ര​ണം ഉ​ണ്ടാ​ക്കും. സെ​ക്ര​ട്ട​റി​യേ​റ്റി​ൽ കോ​വി​ഡ് വാ​ർ റൂം ​പ്ര​വ​ർ​ത്തി​ക്കും.

ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​മ്പോ​ൾ അ​ധ്യാ​പ​ക​ർ സ്കൂ​ളി​ൽ ത​ന്നെ ഉ​ണ്ടാ​ക​ണം. അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന്റെ അ​വ​സാ​ന​ഘ​ട്ട​മാ​യ​തി​നാ​ൽ ഇ​ത് പ്ര​ധാ​ന​മാ​ണ്. ജി​ല്ല​ക​ളു​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ച് ക​രു​ത​ൽ വാ​സ​കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​വു​ന്ന​താ​ണ്.

മ​രു​ന്നു​ക​ൾ​ക്കും ടെ​സ്റ്റിം​ഗ് കി​റ്റു​ക​ൾ​ക്കും ദൗ​ർ​ല​ഭ്യം ഉ​ണ്ടാ​വാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ്മാ​രെ നി​യോ​ഗി​ക്കാം. നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് ന​ട​ത്താം. കൂ​ട്ട​മാ​യി ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ൾ രോ​ഗം പ​ക​രാ​തി​രി​ക്കാ​ൻ കോ​വി​ഡ് മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്ത​ണം. എ​ന്നാ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​രു​മി​ച്ചി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന് ത​ട​സ്സം നി​ൽ​ക്കേ​ണ്ട​തി​ല്ല.

ജി​ല്ല​ക​ളി​ൽ അ​ത​ത് മേ​ഖ​ല​ക​ളു​ടെ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ത്താ​ൻ ജി​ല്ലാ ക​ല​ക്ട​ർ​മാ​ർ​ക്ക് അ​ധി​കാ​രം ന​ൽ​കി. ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യി ആ​ലോ​ചി​ച്ച് ക​ല​ക്ട​ർ​മാ​ർ​ക്ക് ഇ​ക്കാ​ര്യം തീ​രു​മാ​നി​ക്കാ​വു​ന്ന​താ​ണ്. ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ഫ​ണ്ടി​ൽ​നി​ന്ന് 22 കോ​ടി രൂ​പ ജി​ല്ല​ക​ൾ​ക്ക് അ​നു​വ​ദി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *